പുതുക്കാട്: ദേശീയപാത മരത്താക്കരയിൽ ലോറി ഡ്രെെവർ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ തുപ്രാംക്കുന്നത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ ഷെഫീർ മോൻ (45) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. മുവാറ്റുപുഴയിൽ അറവുമാടുകളെ എത്തിച്ച് തിരിച്ചു വരുന്നതിനിടെ ദേശീയപാതയോരത്ത് ലോറി നിറുത്തി ഇറങ്ങിയ ശേഷം തിരികെ കയറുമ്പോഴാണ് ഷെഫീർ മോനെ വാഹനം ഇടിച്ചത്. എറെ നേരം റോഡിൽ കിടന്ന ഷെഫീർ മോനെ ഫയർഫോഴ്‌സ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചു. ഒല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: സീനത്ത്. മക്കൾ: മുഹമദ് ആരിഫ്, ആയിഷ ലുബാബ.