vyom-prajod

കൊടകര : ഓർമ്മയിൽ അത്ഭുതം തീർത്ത് സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി വ്യോം പ്രജോധ്. അഞ്ചു മിനിറ്റിനുള്ളിൽ 700 അപൂർവ മൃഗങ്ങളെ തിരിച്ചറിഞ്ഞ് നോളജ് ആൻഡ് മെമ്മറി വിഭാഗത്തിൽ ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്‌സും ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സും വ്യോം പ്രജോധ് കരസ്ഥമാക്കി. ചാലക്കുടി പോട്ടയിൽ താണിപ്പാറ പ്രജ്യോദിന്റെയും ശ്രീജിതയുടെയും മകനാണ്.