നന്തിക്കര: ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്‌കൂളിലെ കലാമേള 'കേളി 2025' കൊമേഡിയൻ കൃഷ്ണകുമാർ ആലുവ ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി വി.വി.രാജേഷ് അദ്ധ്യക്ഷനായി. ട്രഷറർ കെ.എസ്. സുഗേഷ്, ഡയറക്ടർ മോഹനൻ വടക്കേടത്ത്, വിദ്യാലയ സമിതി പ്രസിഡന്റ് കെ.രവീന്ദ്രൻ, സെക്രട്ടറി രജത്ത് നാരായണൻ, മാനേജർ സി.രാഗേഷ്, പ്രിൻസിപ്പൽ കെ.ആർ.വിജയലക്ഷ്മി, ക്ഷേമസമിതി പ്രസിഡന്റ് സുനിൽകുമാർ, മാതൃസമിതി പ്രസിഡന്റ് സലിത എന്നിവർ സംസാരിച്ചു. ആറ് വേദികളിലായി രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ 45 ഇനങ്ങളിലായി 800 ൽപരം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു.