kerm

കയ്പമംഗലം: വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ വകയിരുത്തി ഏഴാം വാർഡിൽ നിർമ്മിച്ച ഇന്ദിരാജി റോഡ് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എ.ഷാജഹാൻ അദ്ധ്യക്ഷനായി. ഹനീഫ പുതിയവീട്ടിൽ, മുഹമ്മദ് ഷെഫീക്ക് നമക്കോട്, ആശാവർക്കർ സുഭദ്ര, സി.ഡി.എസ് അംഗം രമണി മണികണ്ഠൻ, എ.ഡി.എസ് അംഗങ്ങളായ ബുഷറ, ഷെമിത, നസീറ, ലൈല തുടങ്ങിയവർ സംബന്ധിച്ചു.