അന്നമനട: ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും സഹായോപകരണങ്ങൾ നൽകുന്നതിനായി അന്നമനട പഞ്ചായത്ത് കല്ലേറ്റുംകര ക്രിസ്തുരാജ പള്ളി ഹാളിൽ മെഡിക്കൽ ക്യാമ്പ് നടത്തി. നിപ്മറുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ 60 പേർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ് ഉദ്ഘാടനം ചെയ്തു. ടി.കെ. സതീശൻ അദ്ധ്യക്ഷനായി. മഞ്ജു സതീശൻ, ഷീജ നസീർ, പദ്മനാഭൻ മാസ്റ്റർ, പി.കെ.മോഹനൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ വർഷം 8.5 ലക്ഷം രൂപയുടെ ഉപകരണങ്ങൾ പഞ്ചായത്ത് വിതരണം ചെയ്തിരുന്നു.