camp

കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാർ ന്യുനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ജില്ല സി.സി.എം.വൈ കോട്ടപ്പുറം വികാസിൽ വച്ച് ഫ്‌ളവറിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്‌സൺ ടി.കെ.ഗീത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്.കൈസാബ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എൽസി പോൾ, ബക്കർ മേത്തല, അഡ്വ. ടി.കെ.കുഞ്ഞുമോൻ, ഡോ. കെ.എം.എച്ച്.ഇക്ബാൽ, കെ.എം.ഷെഫീർ, നിസാം അഹമ്മദ് എന്നിവർ പ്രസംഗിച്ചു. സി.സി.എം.വൈ പ്രിൻസിപ്പൽ ഡോ. കെ.കെ.സുലേഖ സ്വാഗതവും ഡോ. വി.എൻ.ഹസീന നന്ദിയും പറഞ്ഞു.