പാവറട്ടി : ഇടിയഞ്ചിറ റെഗുലേറ്ററിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോൺക്രീറ്റ് ബീമുകൾ റെഗുലേറ്ററിന് മേൽ സ്ഥാപിച്ച് തുടങ്ങി. റെഗുലേറ്ററി ന്യൂഡൽഹി റെ 32 ഷട്ടറുകളിലേക്കുള്ള 10 വലിയ ഭീമുകളാണ് ഇന്നലെ രാവിലെ മുതൽ ക്രെയിൻ ഉപയോഗിച്ച് റെഗുലേറ്ററിന് മേൽ സ്ഥാപിക്കുന്ന പ്രവൃത്തികൾ തുടങ്ങിയത്. ഈ ബീമുകളിലാണ് പുതിയ ഷട്ടറുകൾ സ്ഥാപിക്കുക. റെഗുലേറ്ററിന്റെ സിവിൽ വർക്കിന് 2.42 കോടിയും മെക്കാനിക്കൽ വർക്കിന് 2.62 കോടി രൂപയടക്കം 5.4 കോടി രൂപയുടെ നവീകരണ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇടിയഞ്ചിറ റെഗുലേറ്ററിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഇവിടത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി റെഗുലേറ്ററിലൂടെ വാഹനഗതാഗതത്തിന് രണ്ട് ദിവസത്തേക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.