പെരിഞ്ഞനം : എസ്.എൻ.ഡി.പി യോഗം കൊറ്റംകുളം ശാഖയിലെ ശ്രീനാരായണ ജയന്തി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് യൂണിയൻ കമ്മറ്റി അംഗം പി.കെ.സുധാകരൻ പതാക ഉയർത്തി. സതീഷ് ചന്ദ്രൻ മാസ്റ്റർ ജയന്തിസന്ദേശം നൽകി. കാരയിൽ ഹരിദാസ്, തറയപ്പുറത്ത് രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

അരിപ്പാലം : എസ്.എൻ.ഡി.പി യോഗം 2538 നമ്പർ അരിപ്പാലം ശാഖയിൽ തോപ്പ് പായമ്മേൽ കുടുംബ സദസിന്റെ നേതൃത്വത്തിൽ ജയന്തി ഘോഷ യാത്ര നടത്തി. രാവിലെ ഗുരുമന്ദിരത്തിൽ പതാക ഉയർത്തി, സമൂഹപ്രാത്ഥന നടത്തി. പ്രസിഡന്റ് മോഹനൻ, സെക്രട്ടറി സുജാതൻ എന്നിവർ നേതൃത്വം നൽകി.