കൊടുങ്ങല്ലൂർ : ഖത്തറിനെതിരെ നടന്ന ഇസ്രായേലിന്റെ കടന്നാക്രമണത്തിൽ പ്രവാസി സംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. എസ്.എൻ പുരം സെന്ററിൽ നടന്ന പ്രതിഷേധയോഗം പ്രവാസി സംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.കെ.ഉമ്മർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡന്റ് പി.കെ.സലിം അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സുലേഖ ജമാൽ, ജില്ലാ ട്രഷറർ ഹബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.എൻ.വിനയചന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി അഷ്‌റഫ് പൂവത്തിങ്ങൽ നന്ദിയും പറഞ്ഞു.