വടക്കാഞ്ചേരി : തലപ്പിള്ളി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ മോഡൽ കരിയർ സെന്റർ. 54.75 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് തുടക്കമായതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു. സിവിൽ ആൻഡ് ഇലക്ട്രിക്കൽ വർക്കുകൾക്ക് 15 ലക്ഷം, ഫർണീച്ചർ അനുബന്ധ ഘടകങ്ങൾ 14.85 ലക്ഷം, ഐ.ടി. ഉപകരണങ്ങൾ വാങ്ങുന്നതിന് 14.90 ലക്ഷം, തൊഴിൽ മേളകൾക്കായി 10 ലക്ഷം ചെലവഴിക്കും. എസ്റ്റിമേറ്റ് അംഗീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി. തൃശൂർ നിർമ്മിതി കേന്ദ്രയാണ് നിർവഹണ ഏജൻസി.