ചേർപ്പ് : ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് പന്നികൾ ചത്തു പോയ കർഷകന് നഷ്ടപരിഹാര തുക കൈമാറി. എട്ടുമന തട്ടാരത്തിൽ രാജീവിന് മുഗസംരക്ഷണ വകുപ്പ് ദുരന്തനിവാരണ പദ്ധതിയിൽ നിന്ന് 8,73,500 രൂപയാണ് സി.സി. മുകുന്ദൻ എം.എൽ.എ കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അദ്ധ്യക്ഷത വഹിച്ചു. ചേർപ്പ് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വിദ്യാ രമേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അനിത അനിലൻ, ഡോ. ഡീന ആന്റണി, ഡോ. കെ.ആർ. അജയ്,ഡോ.ജയൻ ജോസഫ് ,ഡോ.പ്രദീപ് എന്നിവർ പ്രസംഗിച്ചു.