
മാള: കാർമ്മൽ കോളേജിൽ (ഓട്ടോണമസ്) 'ഫിസിക്‌സ് ആൻഡ് എ.ഐ' എന്ന വിഷയത്തിൽ അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു. ഫിസിക്‌സ് വിഭാഗം, ഐ.ക്യു.എ.സി, ഐ.ഐ.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന സെമിനാർ വടക്കാഞ്ചേരി വ്യാസ എൻ.എസ്.എസ്. കോളേജിലെ അസി.പ്രൊഫസർ കെ.സുശീൽ രാഹുൽ ഉദ്ഘാടനം ചെയ്തു. ഡോ.കെ. ആരതി (പോസ്റ്റ് ഡോക്ടറൽ ഫെല്ലോ, യൂണിവേഴ്‌സിറ്റി ഒഫ് ലിമെറിക്ക്, അയർലൻഡ്) മെഷീൻ ലേണിംഗ് വിഷയത്തിൽ ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡോ.സിസ്റ്റർ റിനി റാഫേൽ, ഫിസിക്‌സ് വിഭാഗം മേധാവി ഗ്രേറ്റൽ ഫ്രാൻസിസ് പാറമേൽ, ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ മേരി ഫിലിപ്പ്, ഐ.ഐ.സി കോ-ഓർഡിനേറ്റർ പി.നിത്യ , ഡോ. മായ മാത്യു എന്നിവർ പ്രസംഗിച്ചു.