കയ്പമംഗലം: ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂൾ അൺ എയ്ഡഡ് വിഭാഗം, ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ ക്യാമ്പയിൻ നടത്തി. സ്‌കൂൾ സെമിനാർ ഹാളിൽ നടന്ന ക്ലാസിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ വി.ബി.സജിത്ത് നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ എം.എസ്.വിനോഷ് അദ്ധ്യക്ഷനായി. വിമുക്തി കോർഡിനേറ്ററും ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ പി.എം.ജദീർ ക്ലാസ് നയിച്ചു.