കയ്പമംഗലം: പഞ്ചായത്തിൽ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കാൻ നവീകരിച്ച എം.സി.എഫ് കെട്ടിടത്തിന്റെ ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മണി ഉല്ലാസ്, മറ്റു ജനപ്രതിനിധികളായ പി.എ.ഇസ്ഹാഖ്, പി.എ.ഷാജഹാൻ, ജിനൂബ് അബ്ദുറഹ്മാൻ, സി.ജെ.പോൾസൺ, ബീന സുരേന്ദ്രൻ, യു.വൈ.ഷെമീർ, പി.കെ.സുകന്യ, കദീജ പുതിയവീട്ടിൽ, സെക്രട്ടറി സി.എം.ഗിരീഷ് മോഹൻ, ഓവർസിയർ എ.എസ്.ബിജേഷ്, എച്ച്.ഐ.ഷംലത്ത്, കോഡിനേറ്റർ കെ.കെ.സക്കരിയ തുടങ്ങിയവർ സംബന്ധിച്ചു.
400 സ്‌ക്വയർ ഫീറ്റ് വലിപ്പത്തിൽ നിന്നും 2566 സ്‌ക്വയർ ഫീറ്റാക്കി ഉയർത്തിയാണ് കയ്പമംഗലത്തിന്റെ മാലിന്യ സംസ്‌കരണത്തിനായി എം.സി.എഫ് നവീകരിച്ചത്. ശീതികരിച്ച ഹരിതകർമ സേന ഓഫീസ്, അപ്സ്റ്റയർ സ്റ്റോറേജ്, 6 മീറ്റർ ഉയരമുള്ള ഇലക്ട്രിക് റോളർ ഷട്ടർ, ബൈലിംഗ് മെഷീൻ, കൺവെയർ ബെൽറ്റ്, സോർട്ടിംഗ് ടേബിൾ തുടങ്ങിയ സംവിധാനങ്ങൾ ഉൾപ്പെടുത്തി സ്വച്ഛ ഭാരത് മിഷൻ ഫണ്ട്, പ്ലാൻ ഫണ്ട്, പഞ്ചായത്ത് തനത് ഫണ്ട് എന്നിവ വകയിരുത്തി 44 ലക്ഷത്തി 72998 രൂപ ചെലവഴിച്ചാണ് നവീകരണം നടത്തിയത്.