പുതുക്കാട് : എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് ചിമ്മിനിയിൽ ടോയ്‌ലെറ്റ് ബ്ലോക്കും കുടിവെള്ള പദ്ധതിയും ആരംഭിക്കും. മണ്ഡലത്തിലെ ടൂറിസം പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് കെ.കെ.രാമചന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചിമ്മിനി ഫോറസ്റ്റ് ഐ.ബിയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്‌സുകൾ വിനോദസഞ്ചാരികൾക്ക് താമസസൗകര്യത്തിനായി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും ശുചിത്വമിഷൻ ഫണ്ട് ഉപയോഗിച്ച് ടൂറിസം മേഖലയിൽ ശുചിമുറികൾ നിർമ്മിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. നിലവിൽ ചിമ്മിനി ഇക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള കുട്ടവഞ്ചി സവാരിയും മൂന്ന് ട്രക്കിംഗ് പാക്കേജുകളും വിജയകരമായി നടക്കുന്നുണ്ട്. വരന്തരപ്പിള്ളി പഞ്ചായത്തിലെ മുനിയാട്ടുകുന്ന്, മറ്റത്തൂർ പഞ്ചായത്തിലെ കുഞ്ഞാലിപ്പാറ എന്നീ ടൂറിസം പദ്ധതികൾക്കായി സ്ഥലം ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നതായും ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിക്കായി വനംവകുപ്പ് സമർപ്പിച്ച അഞ്ച് കോടി രൂപയുടെ ഡി.പി.ആറിൽ മൂന്ന് കോടി രൂപയുടെ അനുമതി ലഭിച്ചതായും കെ.കെ.രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, ടി.ജി. അശോകൻ, കെ.എം.മുഹമ്മദ് റാഫി, കെ.വി.വിദ്യ, ശാരിക വി.നായർ, പി.എസ്.പ്രദീപ് കുമാർ, എം.എസ്.സുമേഷ്, റോസിലി തോമസ്, അഷറഫ് ചാലിയത്തോടി എന്നിവർ പങ്കെടുത്തു.
മറ്റ് യോഗ തീരുമാനങ്ങൾ