മാള: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ മിഷൻ സ്പന്ദൻ പദ്ധതിയുടെ ഭാഗമായി മാള മെറ്റ്‌സ് സ്‌കൂൾ ഒഫ് എൻജിനീയറിംഗിൽ ലഹരിവിരുദ്ധ പ്രദർശനവും പ്രതിജ്ഞയും നടത്തി. കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു. ഹ്യൂമനായ്ഡ് റോബോട്ടിനെ ഉപയോഗിച്ചുള്ള ബോധവൽകരണ സ്‌കിറ്റ് ശ്രദ്ധേയമായി. പ്രിൻസിപ്പൽ പ്രൊഫ. അംബിക ദേവിയമ്മ പ്രസംഗിച്ചു. പി.കെ.അനിൽകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോഗ്രാമിന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. കെ.എൻ.രമേഷ് നേതൃത്വം നൽകി.