വേലൂർ : വേലൂർ വിഘ്‌നേശ്വര സെൻട്രൽ സ്‌കൂളിൽ കുട്ടികൾ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിൽ വിളവെടുപ്പ് നടത്തി. സ്‌കൂൾ അങ്കണത്തിൽ വെണ്ട, വെള്ളരി എന്നിവയാണ് കൃഷി ചെയ്തത്. കർഷകനായ കേശവൻ വിദ്യാർത്ഥികൾക്ക് നിർദേശങ്ങൾ നൽകി. വിളവെടുപ്പിന് പ്രിൻസിപ്പൽ സജീവ് കുമാർ, മാനേജർ ശ്രുതി സജീവ് എന്നിവർ പങ്കെടുത്തു.