gurusree

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്‌കൂളിൽ അദ്ധ്യാപക ദിനം ആഘോഷിച്ചു. കൊടുങ്ങല്ലൂർ വിവേകാനന്ദ കേന്ദ്ര വേദിക് വിഷൻ ഫൗണ്ടേഷൻ അദ്ധ്യക്ഷ ഡോ. എം.ലക്ഷ്മികുമാരി, സുധാകർജി തുടങ്ങിയവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി. 'അദ്ധ്യാപകർ വിദ്യാർത്ഥികളുടെ അമ്മമാരാകണം കുട്ടികളുടെ അമ്മമാർ അദ്ധ്യാപികമാരാകണമെന്നും ലക്ഷ്മീ ദീദി തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പൽ കെ.ജി.ഷൈനി, ഹെഡ് ബോയ് നവനീത്, ഹെഡ് ഗേൾ പി.നന്ദ എന്നിവർ അദ്ധ്യാപകരെ കുറിച്ചുള്ള ഓർമ്മകളും അനുഭവങ്ങളും പങ്കുവച്ചു. വിദ്യാർത്ഥികളായ ദേവപ്രിയ, അദ്വിക, ദൈവ്വിക് എന്നിവർ അദ്ധ്യാപകർക്ക് ആശംസകൾ നേർന്നു. ചടങ്ങിന്റെ ഭാഗമായി, വിദ്യാർത്ഥികൾ അവരുടെ ക്ലാസ് ടീച്ചേഴ്‌സിന് പൂക്കൾ നൽകി ആദരം അർപ്പിച്ചു.