1
1

അന്തിക്കാട്: തെങ്ങിൻതടിയിൽ തീർത്ത ശില്പങ്ങളുടെ പ്രദർശനം ഇന്നലെ കാഞ്ഞാണിയിൽ തുടങ്ങി. കാഞ്ഞാണി ബസ് സ്റ്റാൻഡിൽ ഏവർക്കും കാണാവുന്ന വിധം വിശാലമായ സ്ഥലത്താണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. ശക്തൻ തമ്പുരാൻ, ഗാന്ധിജി, ടാഗോർ, അംബേദ്കർ, ശ്രീനാരായണഗുരു, ദീനദയാൽ ഉപാദ്ധ്യായ, സുഭാഷ് ചന്ദ്ര ബോസ്, ഇ.എം.എസ്, കെ.ജി.മാരാർ, നവാബ് രാജേന്ദ്രൻ തുടങ്ങി മഹാത്മാരായ ദേശീയ നേതാക്കളുടെയും നവോത്ഥാന നായകരുടെയും ശില്പങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്.
കോ വിഡ് കാലത്ത് ജോലിക്ക് പോകാൻ കഴിയാതിരുന്ന സമയത്താണ് ശില്പ നിർമ്മാണത്തെക്കുറിച്ചുള്ള ചിന്തയുണ്ടാകുന്നതെന്ന് പ്രമോദ് പറഞ്ഞു. നിർമ്മാണത്തിന് ശേഷം മനക്കൊടിയിലായിരുന്നു ആദ്യ പ്രദർശനം. തുടർന്ന് ലളിതകലാ അക്കാഡമിയിലും രണ്ടു വർഷം മുൻപ് സി.എം.എസ് സ്‌കൂളിലും പ്രദർശിപ്പിച്ചിരുന്നു. സ്റ്റാർ വുഡ് പ്രമോദ് എന്ന് ടൈപ്പ് ചെയ്ത് യുട്യൂബ് ചാനലിലും ഇപ്പോൾ കാണാം. പ്രദർശന വേദിയിൽ ശില്പങ്ങളുടെ വില്പനയില്ലെങ്കിലും ആവശ്യക്കാർക്ക് നിർമ്മിച്ചു നൽകാറുണ്ട്.

മരപ്പണിയില്ലാത്തപ്പോഴും, ജോലി കഴിഞ്ഞു വരുന്ന ഇടവേളകളിലുമാണ് ശില്പ നിർമ്മാണം. മനക്കൊടി ബ്രൈറ്റ് നഗറിലാണ് പ്രമോദിന്റെ വീട്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് പ്രമോദിന്റെ കുടുംബം. ഭാര്യ ബിന്ദുവിന്റെയും, മക്കളായ ആതിരയുടെയും അക്ഷയിന്റെയും സഹകരണവും പിന്തുണയുമാണ് തനിക്ക് ശില്പ നിർമ്മാണത്തിന് പ്രചോദനമെന്ന് പ്രമോദ് പറഞ്ഞു. ഇന്നലെ തുടങ്ങിയ ശില്പ പ്രദർശനം ഇന്ന് സമാപിക്കും. ഫോൺ: 9961648396.