
തൃശൂർ: ഒല്ലൂക്കര ബ്ലോക്കിലെ മാടക്കത്തറ, നടത്തറ, പുത്തൂർ, പാണഞ്ചേരി, ഒല്ലൂക്കര, വിൽവട്ടം, തൃശൂർ കൃഷി ഭവൻ പരിധിയിലെ യുവതീ യുവാക്കൾക്ക് പച്ചക്കറിത്തൈകൾ ഉത്പാദിപ്പിക്കുന്നതിനും (ഗ്രാഫ്റ്റ്ഡ് തൈകൾ ഉൾപ്പെടെ) കാർഷിക മെഷിനെറീസ് പ്രവർത്തിപ്പിക്കുന്നതിനും( തെങ്ങു കയറ്റുയന്ത്രം ഉൾപ്പെടെ ) കാർഷിക ഗവേഷണ കേന്ദ്രത്തിൽ വിദഗ്ധർ സൗജന്യ പരിശീലന ക്ലാസ് നൽകുന്നു. കർഷകഗ്രൂപ്പുകൾക്ക് കാർഷിക മേഖല പ്രവർത്തനങ്ങൾ വരുമാനദായകമാക്കാനുള്ള പദ്ധതിയാണിത്. താല്പര്യം ഉള്ളവർ സെപ്തംബർ 16 ന് ഉള്ളിൽ ബന്ധപ്പെട്ട കൃഷി ഭവനിലോ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഒല്ലൂക്കര ബ്ലോക്ക് ഓഫീസിലോ അപേക്ഷ നൽകണം. നമ്പർ: 9383471450