photo

തൃശൂർ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലും തൃശൂർ സ്വരാജ് റൗണ്ടിലും ശോഭായാത്രകൾ സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിൽനിന്ന് ആരംഭിക്കുന്ന ശോഭായാത്ര കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി ചീഫ് ഫിസിഷ്യൻ ഡോ. സി. പത്മജൻ ഉദ്ഘാടനം ചെയ്യും. നഗരാതിർത്തിയിലുള്ള 25ഓളം സ്ഥലങ്ങളിൽനിന്നായി ആയിരത്തഞ്ഞൂറോളം രാധാകൃഷ്ണ വേഷങ്ങളണിഞ്ഞ കുട്ടികളും ഭജനസംഘങ്ങൾ, നിശ്ചലദൃശ്യങ്ങൾ തുടങ്ങിയവയും അണിനിരക്കും. ഗോപികാനൃത്തങ്ങളുമുണ്ടാകും. ജില്ലയിൽ മൊത്തം ആയിരം കേന്ദ്രങ്ങളിലാണു ശോഭായാത്രകൾ സംഘടിപ്പിക്കുന്നതെന്ന് ബാലഗോകുലം ജില്ലാ കാര്യദർശി പി. ഷമ്മി, പ്രീത ചന്ദ്രൻ, വി.എൻ. ഹരി, സി.കെ. മധു എന്നിവർ അറിയിച്ചു.