photo

തൃശൂർ: ഗായകൻ യേശുദാസിന്റെ ശതാഭിഷേകത്തോടനുബന്ധിച്ച് ആചാര്യ വിഷ്വൽ മീഡിയയുടെ ആഭിമുഖ്യത്തിൽ മഴവിൽ ആനന്ദ സംഗീതോത്സവം 17ന് തെക്കേമഠം ചിറയ്ക്കു സമീപമുള്ള എൻ.എസ്.എസ് ഹാളിൽ നടക്കും. രാവിലെ എട്ടുമുതൽ മുപ്പതിൽപരം സംഗീതസംവിധായകരുടെ 101 ഗാനങ്ങൾ കോർത്തിണത്തിണക്കിയുള്ള സംഗീതാർച്ചന ഗായകൻ സോമസുന്ദരൻ ചെറുശേരി നിർവഹിക്കും. 6.30ന് കേരളം എന്റെ കേരളം, ഭാരതം എന്റെ ഭാരതം എന്നു തുടങ്ങുന്ന ദേശഭക്തിഗാന സംഗീതനൃത്താവിഷ്‌കാരത്തിനു ഗായിക ഡോ. വൈക്കം വിജയലക്ഷ്മിയും ആചാര്യ ആനന്ദകൃഷ്ണനും നേതൃത്വം നൽകും. വിപണനമേളയും സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ആചാര്യ ആനന്ദ് കൃഷ്ണൻ, രാജേശ്വരി ഗണേഷ് ആലപ്പുഴ, ദേവിമായ ആലപ്പുഴ, അനിൽ ആഗ്രഹ, ബാബു മാസ്റ്റർ എന്നിവർ പങ്കെടുത്തു.