photo-
1

മാള: ഇന്ത്യൻ നാവികസേനയിൽ അംഗമായി മാള പള്ളിപ്പുറം സ്വദേശിനി ഏമൽ എബിൾ(21). ഏമൽ കർണാടകയിലെ കാർവാറിലും ഒഡീഷയിലെ സിലിക്കയിലും പരിശീലനം പൂർത്തിയാക്കി.ആഗസ്റ്റ് 8 ന് നടന്ന പാസിംഗ് ഔട്ട് പരേഡോടെ നാവികസേനയിൽ ചേർന്നു.ഹൈസ്‌കൂൾ കാലത്ത് രാഷ്ട്രപതിയുടെ രജതരാജ പുരസ്‌കാരവും പ്ലസ്ടു പഠനകാലത്ത് മുഖ്യമന്ത്രിയുടെ നന്മ മുദ്ര അവാർഡും നേടിയ ഏമൽ, ജില്ലയിലെ ഇന്ത്യൻ കോഴ്‌സ് അക്കാഡമിയിലെ പരിശീലനത്തോടെയാണ് നാവികസേനാ പരീക്ഷ വിജയിച്ചത്. ശനിയാഴ്ച കൊച്ചി ദ്രോണാചാര്യയിൽ പ്രൊഫഷണൽ ട്രെയിനിംഗിനായി യാത്രയാകും. മാള പള്ളിപ്പുറം പടിഞ്ഞാറൻ മുറി ചക്കാലക്കൽ വിന്നി - ജിൻസി ദമ്പതികളുടെ മകളാണ് ഏമൽ എബിൾ.