തൃപ്രയാർ: ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി തൃപ്രയാറിലും എടമുട്ടത്തും ശോഭായാത്രകൾ നടക്കുന്നതിനാൽ ഇന്ന് വൈകീട്ട് 5 മുതൽ ഗതാഗതം വഴിതിരിച്ചുവിടും. കൊടുങ്ങല്ലൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പാലപ്പെട്ടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ബീച്ച് റോഡ് വഴി തൃപ്രയാർ സെന്ററിലേക്ക് കയറണം. ഗുരുവായൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ നാട്ടിക സെന്ററിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കിഴക്കേ ടിപ്പു സുൽത്താൻ വഴി പോകണ്ടേതാണെന്ന് വലപ്പാട് പൊലീസ് അറിയിച്ചു