kerala-tem

കൊടകര: വിദ്യാഭാരതി നാഷണൽ ഫുട്ബാൾ മത്സരത്തിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിൽ കൊടകര സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിലെ എട്ട് വിദ്യാർത്ഥികൾ. ജില്ലാടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സ്‌കൂൾ ടീമിലെ എട്ട് പേർക്കാണ് കേരള ടീമിലേക്ക് സെലക്്ഷൻ ലഭിച്ചത്. എട്ട് വിദ്യാർത്ഥികളിൽ എഴ് പേർ മണിപ്പൂർ സ്വദേശികളും സ്‌കൂൾ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികളുമാണ്. യെയ്ഫാബ, ഒലൻട്രോ, തൊയ്‌തൊയ് ഗാൻബ, തൊമ്തിൻ, ഗ്രിഗ്‌നാഥ്, വേദജിത്, മണിമതും എന്നിവരാണ് മണിപ്പൂർ സ്വദേശികളായ വിദ്യാർത്ഥികൾ.
ഗൗതം കൃഷ്ണയാണ് ടീമിലെ മലയാളി വിദ്യാർത്ഥി.