1
1

തൃശൂർ: ദേശീയപാത 544ൽ നിർമ്മാണത്തിലെ അപാകതകളും ഗതാഗതക്കുരുക്കും പരിഹരിക്കുന്നതിന് ദേശീയപാത അതോറിറ്റിക്ക് 18 ഇന കർശന നിർദ്ദേശം നൽകി കളക്ടർ അർജുൻ പാണ്ഡ്യൻ. പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം നൽകിയത്. അടിപ്പാത നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നിർമ്മാണത്തിലെ പിഴവും സുരക്ഷാ സംവിധാനങ്ങളും അടിയന്തരമായി പൂർത്തിയാക്കാനും കളക്ടർ നിർദ്ദേശം നൽകി.

നിർദ്ദേശം നടപ്പിലാക്കി വരുന്നതായി എൻ.എച്ച്.എ.ഐ അധികൃതർ കളക്ടറെ അറിയിച്ചു. കേസിൽ കളക്ടർ ഹൈക്കോടതിയിൽ ഓൺലൈനായി ഹാജരാക്കി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ശോചനീയാവസ്ഥയും നടപടികളും റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് താത്കാലികമായി നിറുത്തിയത് തുടരാൻ കോടതി ഉത്തരവിട്ടത്. മുമ്പ് കളക്ടറുടെ റിപ്പോർട്ടും പരിഗണിച്ചാണ് ആഗസ്റ്റ് ആറിന് നാല് ആഴ്ചത്തേക്ക് ടോൾ പിരിവ് നിറുത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടതും പിന്നീട് നീട്ടിയതും. കളക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ട്രാഫിക് മാനേജ്‌മെന്റ് കമ്മിറ്റി നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം നൽകിയത്. കളക്ടർ നൽകിയ 18 നിർദ്ദേശങ്ങളും പാലിച്ചത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എൻ.എച്ച്.എ.ഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ച ശേഷം പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി പരിശോധന നടത്തി നിർദ്ദേശങ്ങൾ നടപ്പിലാക്കിയിട്ടുണ്ടോ എന്ന് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.

കളക്ട‍ർ നൽകിയ പ്രധാന നിർദ്ദേശങ്ങൾ