കൊടുങ്ങല്ലൂർ : മക്കളോ ബന്ധുക്കളോ സംരക്ഷിക്കാൻ ഇല്ലാതെ ഒറ്റപ്പെട്ടു പോയ പുല്ലൂറ്റ് പറാട്ടുപറമ്പിൽ ശാരദ (76) യ്ക്ക് തുണയായി മാതൃസദനം. മേത്തല പറമ്പിക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന സേവാഭാരതിയുടെ മാനവ സേവാ കേന്ദ്രം മാതൃസദനമാണ് ശാരദയ്ക്ക് സംരക്ഷണമൊരുക്കിയത്. ഭർത്താവ് പറാട്ടുപറമ്പിൽ ലക്ഷ്മണന്റെ മരണത്തെ തുടർന്നാണ് ശാരദ തനിച്ചായത്. സേവാ കേന്ദ്രം പ്രസിഡന്റ് ഒ.പി. സുരേഷ്, സെക്രട്ടറി പി.കെ. രാധാകൃഷ്ണൻ, കമ്മിറ്റി അംഗങ്ങളായ സന്തോഷ് ശാന്തി, പി.കെ. പ്രദീപ് എന്നിവർ സീകരിച്ചു.