ചാലക്കുടി: പനമ്പിളി ഫെസ്റ്റ് 2025ന്റെ ഭാഗമായി സംഘടിപ്പിച്ച ഏണസ്റ്റോ ജെയ്‌സൺ മനോജ് കെ.എം.മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള അഖില കേരള സെവൻസ് ഫുട്ബാൾ മത്സരത്തിൽ സ്‌ട്രൈക്കേഴ്‌സ് കൊച്ചിൻ വിജയിച്ചു. പ്ലേ ബോയ്‌സ് തൃശൂരിനെയാണ് പരാജയപ്പെടുത്തിയത്. ഫൈനൽ മത്സരം മുൻ ഇന്ത്യൻ ഫുട്ബാൾ താരം സി.കെ.വിനീത് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം സിനോജ് വർഗീസ്, സംഘാടക സമിതി ചെയർമാൻ നിധിൻ പുല്ലൻ, കൺവീനർ കെ.ആർ.രാജീവ്, ട്രഷറർ സനൽ ഷാജഹാൻ എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ്, ചാലക്കുടി ഐ.എസ്.വി അക്കാഡമി എന്നീ വനിതാ ടീമുകളുടെയും ചാലക്കുടി മോർണിംഗ് സ്റ്റാർ, ഫ്രണ്ട്‌സ് പനമ്പിളി എന്നി വെട്രൻസ് ടീമുകളുടെയും പ്രദർശന മത്സരം നടന്നു.