bus

ചാലക്കുടി: ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് ആരംഭിച്ചു. സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പിൽ ചെയർമാൻ ഷിബു വാലപ്പൻ അദ്ധ്യക്ഷനായി. യൂണിറ്റ് ഓഫീസർ കെ.ജെ.സുനിൽ, മുനിസിപ്പിൽ കൗൺസിലർമാരായ വി.ഒ.പൈലപ്പൻ, നിതാപോൾ, ജനറൽ സി.ഐ സി.കെ.ഷാജു എന്നിവർ സംസാരിച്ചു. ചാലക്കുടിയിൽ നിന്ന് കോഴിക്കോട് കുറ്റിയാടിയിലേക്കാണ് ബസ് സർവീസ് നടത്തുക. രാവിലെ 6.45ന് പുറപ്പെടുന്ന ബസ് രാത്രി 10ന് തിരിച്ചെത്തും.