swimming-para

തൃശൂർ: ഒമ്പതാം പാര സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ ജില്ലയ്ക്ക് വിജയം. 224 പോയിന്റോടെ തൃശൂർ ഓവറാൾ കിരീടമണിഞ്ഞു. 51 പോയിന്റോടെ തിരുവനന്തപുരം റണ്ണറപ്പും 33 പോയിന്റോടെ കോട്ടയം മൂന്നാമതുമായി.

തൃശൂർ അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ് ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു കിരിയാന്തൻ അദ്ധ്യക്ഷനായി. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സാംബശിവൻ മുഖ്യാതിഥിയായി. പി. ശശിധരൻ നായർ, സാജു ജോൺ, വിപിൻ വർഗീസ്, സെബു എന്നിവർ സംസാരിച്ചു. സമാപനച്ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു കിരിയാന്തൻ അദ്ധ്യക്ഷനായി. ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ, നിസാർ, സീമ എൻ. തോമസ് എന്നിവർ സംസാരിച്ചു.