photo

പാവറട്ടി : എളവള്ളി പഞ്ചായത്തിലെ കാക്കശ്ശേരി ഗവ.എൽ.പി.സ്‌കൂളിൽ പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായി വിദ്യാലയങ്ങളിൽ പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കിയത് എളവള്ളി പഞ്ചായത്താണ്, 2016ൽ. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ നീക്കി വച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രഭാത ഭക്ഷണത്തിൽ ഇഡ്‌ലി , ഉഴുന്നു വട, ചട്‌നി, സാമ്പാർ എന്നിവയാണ് വിഭവങ്ങൾ. പ്രഭാത ഭക്ഷണം വിതരണോദ്ഘാടനം പാവറട്ടി എസ്.എച്ച്.ഒ: ആന്റണി ജോസഫ് നെറ്റോ നിർവഹിച്ചു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അദ്ധ്യക്ഷനായി. ടി.സി.മോഹനൻ, പി.എം.അബു, സുരേഷ് കരുമത്തിൽ, ലിസി വർഗീസ്, സീമ ഷാജു, വി.ബി.സിന്ധു, ജിൻസ് ലാസറസ്, സജീന്ദ്രൻ മോഹൻ, പി.ജി.സുബിദാസ്, ഷാജി കാക്കശ്ശേരി, പ്രിൻസി തോമസ് എന്നിവർ പ്രസംഗിച്ചു. പഠനം ആനന്ദകരമാക്കാനാണ് പ്രഭാത ഭക്ഷണ പരിപാടി ആരംഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് പറഞ്ഞു.