തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളേജിൽ കളംപാട്ട് ശിൽപ്പശാല സംഘടിപ്പിച്ചു. കോളേജിലെ മലയാള വിഭാഗമാണ് അനുഷ്ഠാന കലയായ കളംപാട്ടിനെ അടുത്തറിയാൻ ശിൽപ്പശാല സംഘടിപ്പിച്ചത്. കേരള ബുക്ക് ഒഫ് റെക്കാഡ് ജേതാവും കളംപാട്ട് കലാകാരനുമായ കടന്നമണ്ണ ശ്രീനിവാസൻ നയിച്ചു. കളംപാട്ടിന്റെ അനുഷ്ഠാന ചടങ്ങുകളും ഐതിഹ്യങ്ങളും വർണ്ണപ്പൊടികളുടെ നിർമ്മാണ രീതികളും ലോഹ സങ്കല്പങ്ങളും വ്യക്തമാക്കുന്ന സോദാഹരണ പ്രഭാഷണത്തോടു കൂടിയായിരുന്നു പരിപാടി. ശ്രീനിവാസന്റെ 277മത് കളംപാട്ട് ശിൽപ്പശാലയാണ് നടന്നത്. പ്രിൻസിപ്പൽ ഡോ: സി.ടിഅനിത, മലയാള വിഭാഗം മേധാവി ക്യാപ്റ്റൻ കെ.എസ്.ലത, ഐ.ക്യു.എ.സി കോഡിനേറ്റർ കെ.കെ. ഡോ:ശങ്കരൻ ,ഡോ:ആര്യ വിശ്വനാഥ്, കെ. ദിനേശ് രാജ എന്നിവർ സംസാരിച്ചു. ശ്രീനിവാസനെ ആദരിച്ചു.