മാള: ഹോളി ഗ്രേസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ 2021-25 എൻജിനീയറിംഗ് ബാച്ചിന്റെയും 2023-25 എം.ബി.എ ബാച്ചിന്റെയും ഗ്രാജുവേഷൻ സെറിമണി നടത്തി. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ.കെ. കെ. സാജു ,കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജർ എസ്. അനീഷ് എന്നിവർ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ സാനി എടാട്ടുകാരൻ അദ്ധ്യക്ഷനായി. വക്കച്ചൻ താക്കോൽക്കാരൻ, ഡോ. ജിയോ ബേബി, ഡോ. പ്രശാന്ത്, എ.എസ്. ചന്ദ്രകാന്ത് എന്നിവർ പ്രസംഗിച്ചു.