
വരന്തരപ്പിള്ളി: ബൈക്കിൽ കയറ്റാത്തതിന്റെ വൈരാഗ്യത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി റിമാൻഡിൽ. വേലപ്പാടം കിണർ ദേശത്ത് പുൽകിരിപറമ്പിൽ വീട്ടിൽ ഷിനോജ് (45)നെയാണ് കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30 ന് ആണ് സംഭവം. ഷിനോജിന്റെ വീട്ടിലേക്ക് എത്തിയ വേലുപ്പാടം വലിയപറമ്പിൽ വീട്ടിൽ മൺസൂർ (34) നെ വീടിന് മുന്നിൽ വച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഷിനോജിന്റെ പേരിൽ രണ്ട് ക്രിമിനൽ കേസുകളുണ്ട്. വരന്തരപ്പിള്ളി പൊലീസ് ഇൻസ്പെക്ടർ കെ.എൻ.മനോജ്, സബ് ഇൻസ്പെക്ടർമാരായ പോൾസൺ, സുനിൽകുമാർ, അലി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മുരുകദാസ് , സജീവൻ, രാഗേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.