award

ചാലക്കുടി : പ്രകൃതിയോടൊപ്പം സമരസപ്പെട്ട് സാധാരണക്കാരന്റെ ശബ്ദമാകാനാണ് ആഗസ്തി മോറേലി ജീവിതം മാറ്റിവച്ചതെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. സോഷ്യലിസ്റ്റ് നേതാവും കർഷകനുമായിരുന്ന എം.സി.ആഗസ്തി മോറേലി ആറാം സ്മാരക അവാർഡ് ജയരാജ് വാര്യർക്ക് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധികാര കേന്ദ്രങ്ങളിൽ ഭരണാധിപതൻമാരാകാൻ എളുപ്പമാണ്. പക്ഷെ സാധാരണക്കാർക്കും കർഷകർക്കും വേണ്ടിയുള്ള സമരങ്ങൾക്ക് നേതൃത്യം നൽകൽ ക്ലേശങ്ങൾ നിറഞ്ഞതാണ്. ആഗസ്തി മോറേലി കർഷകന്റെ ഉറച്ച ശബ്ദമായിരുന്നു-പ്രൊഫ.രവീന്ദ്രനാഥ് തുടർന്ന് പറഞ്ഞു.
അനുസ്മരണ സമിതി ചെയർമാൻ പോൾ പുല്ലൻ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ ഷിബു വാലപ്പൻ, ആർ.ജെ.ഡി.സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി, ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ.ജോയ് പീണിക്കപറമ്പൻ, ആർ.ജെ.ഡി.ജില്ലാ പ്രസിഡന്റ് ജെയ്‌സൺ മാണി, സി.എഫ്.ഐ ലോ കോളേജ് ഡയറക്ടർ പി.ജെ.മാത്യു, സി.പി.എം ഏരിയ സെക്രട്ടറി കെ.എസ്.അശോകൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ഒ.പൈലപ്പൻ, എസ്.പി.രവി, ജോർജ് വി.ഐനിക്കൽ, ഡോ.സി.സി.ബാബു, ഷാജു പുതൂർ, ആനി ജോയ്, കെ.സി.വർഗീസ്, അജി ഫ്രാൻസിസ്, ജോർജ് കെ.തോമസ്, കാവ്യ പ്രദീപ്, വിൻസന്റ് പുത്തൂർ, എൻ.സി.ബോബൻ, സി.എ.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.