കയ്പമംഗലം: കൈരളി വായന ശാല ഗ്രന്ഥശാല ദിനാഘോഷവും പൊതുയോഗവും നടത്തി. സംസ്ഥാന കൗൺസിൽ അംഗം ദേവിപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.കെ.ദിലീപ്കുമാർ അദ്ധ്യക്ഷതവഹിച്ചു. ഗ്രന്ഥലോകം വരിസംഖ്യയും രസീതും പ്രസിഡന്റിൽ നിന്നും ദേവി പ്രസാദ് ഏറ്റുവാങ്ങി. കെ.ബി.അനിൽ,കെ.ജെ ആനന്ദൻ എന്നിവർ സംസാരിച്ചു. നിഷ,ഉഷ, ലളിത, ചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കാളികളായി.