മാള: കെ.പി.എസ്.ടി.എ മാള ഉപജില്ലാ തലത്തിൽ സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ് സമാപന സമ്മേളനം പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് ഉദ്ഘാടനം ചെയ്തു. ജെമി ജോസ് അദ്ധ്യക്ഷയായി. കെ.ഇ. അജി , സോയ് കോലഞ്ചേരി, സുരേഷ്‌കുമാർ, മുഹമ്മദ് റാഫി, ഷിജി ശങ്കർ, സ്മിത എം.എസ്, സൂരജ് എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.