photo-

ചെറുതുരുത്തി: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ചെറുതുരുത്തിയിൽ വിപുലമായ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നായി ശ്രീകൃഷ്ണന്റെയും രാധയുടെയും വിവിധ ദേവീദേവന്മാരുടെയും വേഷവിധാനങ്ങൾ അണിഞ്ഞുകൊണ്ടും കാവടിയുടെയും വാദ്യഘോഷങ്ങളുടെയും വിവിധ പ്ലോട്ടുകളുടെയും അകമ്പടികളോടെ നൂറുകണക്കിന് ഉണ്ണിക്കണ്ണൻമാർ കോഴിമാംപറമ്പ് ക്ഷേത്ര മൈതാനിയിൽ എത്തിച്ചേർന്നു. തുടർന്ന് വിവിധ ബാലഗോകുലങ്ങൾ ഒന്നിച്ച് ഘോഷയാത്രയായി ചെറുതുരുത്തി ടൗണിലൂടെ ഭാരതപ്പുഴയ്ക്ക് സമീപത്തെ പാങ്ങാവ് ശിവക്ഷേത്രത്തിൽ എത്തിച്ചേർന്നു. നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്. പുതുശ്ശേരി, നെടുമ്പുര, താഴപ്ര, വെട്ടിക്കാട്ടിരി, മേച്ചേരി, പാഞ്ഞാൾ, പാങ്ങാവ് എന്നീ ബാലഗോകുലങ്ങളുടെ നേതൃത്വത്തിലാണ് ഘോഷയാത്ര നടന്നത്.