c
c

ചേർപ്പ് :തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലെ ഊരകം സെന്ററിൽ റോഡ് നി‌ർമ്മാണം നിലച്ചു. മാസങ്ങളായി നിർമ്മാണം നിലച്ചതോടെ തിരക്കേറിയ റോഡ് ശോചനീയാവസ്ഥയിലാണ്. മഴ പെയ്താൽ കുഴികളിൽ വെള്ളം നിറയുകയും വെയിലാണെങ്കിൽ പൊടിമൂലം യാത്രക്കാർക്കും സമീപത്തെ കച്ചവടക്കാർക്കും ദുരിതമാകുകയാണ്. റോഡിന്റെ ഒരു ഭാഗം കഴിഞ്ഞ ഫെബ്രുവരിയിലാണ് നിർമ്മാണം പൂർത്തിയായത്. കൂടാതെ ഊരകം അമ്മത്തിരുവടി ക്ഷേത്രത്തിലേക്കും മയമ്പിള്ളി ക്ഷേത്രം റോഡിലേക്കും സംസ്ഥാനപാതയിൽനിന്ന് നിരപ്പാക്കാത്തത് മൂലം ഏറെ ബുദ്ധിമുട്ടാണെന്ന് യാത്രക്കാരും ഭക്തജനങ്ങളും പറയുന്നു. ഊരകം സെന്ററിൽ നിന്ന് പുതുക്കാട്ടേക്ക് പോകുന്ന റോഡിൽ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതായും പരാതിയുണ്ട്.


ഊരകം സെന്ററിൽ നിന്ന് ചെറിയ ദൂരം മാത്രമാണ് റോഡ് നിർമ്മാണം പൂർത്തീകരിക്കാനുള്ളത്. ഇതിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുടെ അവസ്ഥ ദുരിത പൂർണമാണ്. പൊടി ശല്യവും രൂക്ഷമാണ്.
-അയിച്ചിയിൽ രാധാകൃഷ്ണൻ
കോൺഗ്രസ് ചേർപ്പ് ബ്ലോക്ക് ജനറൽ സെക്രട്ടറി