ചാലക്കുടി: ഉണ്ണിക്കണ്ണന്മാരും ഗോപികമാരും ആടിപ്പാടി നഗരത്തെ വർണാഭമാക്കി ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര. നിശ്ചല ദൃശ്യങ്ങൾ, താള മേളങ്ങൾ, കൃഷ്ണഗാഥകൾ എന്നിവയിൽ നിറഞ്ഞ നഗരവീഥികളിൽ അമ്പാടികളും കണ്ണന്റെ ലീലകളും പുനർജ്ജനിച്ചു. നൂറുകണക്കിന് കുട്ടികൾ അണിനിരന്നു. മുനിസിപ്പൽ പ്രദേശത്തെ 12 ബാലഗോകുലങ്ങൾ സംയുക്തമായാണ് ശോഭായാത്ര സംഘടിപ്പിടിച്ചത്. നോർത്ത് ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് നഗരംചുറ്റി മരത്തോമ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്ര മൈതാനിയിൽ സമാപിച്ചു. തായമ്പക വിദഗ്ദ്ധ സംവേദന ഉദ്ഘാടനം ചെയ്തു. ബാലഗോകുലം കാര്യദർശി സി.ദേവാനന്ദ്്, ആഘോഷ പ്രമുഖ് ടി.ആർ.ഹരി, ജനറൽ കൺവീനർ പി.ആർ.ബാബു, ടി.കെ.ജയകൃഷ്ണൻ, എ.എ.ഹരിദാസ്, മുൻ നഗരസഭാ കൗൺസിലർ കെ.എം.ഹരിനാരായണൻ, കെ.ബി.ഉണ്ണിക്കൃഷ്ണൻ, ടി.കെ.ജയൻ, രഞ്ജിത്ത് ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.