sndp

കൊരട്ടി: വാളൂർ ഏരയാംകൂടി എസ്.എൻ.ഡി.പി ശാഖയുടെ ഗുരുദേവ പ്രതിഷ്ഠാ മഹോത്സവം സംഘടിപ്പിച്ചു. യൂണിയൻ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അജി കെ.പി അദ്ധ്യക്ഷനായി. സെക്രട്ടറി എൻ.കെ.ഉണ്ണിക്കൃഷ്ണൻ, യൂണിയൻ കൺസിലർ പി.ആർ.മോഹനൻ, മാമ്പ്ര ശാഖാ പ്രസിഡന്റ് കെ.എൻ.രഞ്ജിത്ത്, സെക്രട്ടറി ശ്യാം നാരായണൻ, വൈസ് പ്രസിഡന്റ് സത്യാ രാമകൃഷ്ണൻ, പുഷ്‌കര വിശ്വംഭരൻ, കെ.കെ.രമേഷ്, ഐ.കെ.സന്തോഷ് എന്നിവർ സംസാരിച്ചു.