photo-
1

പുത്തൻചിറ: വില്വാമംഗലം പാടശേഖരത്തിൽ കാട്ടുപന്നിശല്യം രൂക്ഷമായി. രാത്രി സമയങ്ങളിൽ പന്നികൾ കൂട്ടമായി ഇറങ്ങി വരമ്പുകൾ കുത്തിമറിച്ച് മണ്ണിരകളെ തിന്ന് വരമ്പുകൾ നശിപ്പിക്കുന്നു. വരമ്പു പോകുന്നതോടെ പാടശേഖരങ്ങളിലെ വെള്ളം കെട്ടിനിറുത്തുന്നത് ശ്രമകരമാകുന്നു. കർഷകരുടെ മാസങ്ങളായുള്ള പരിശ്രമം വെറുതെയാകുന്ന സാഹചര്യമാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ഇതേ രീതിയിൽ പന്നിശല്യം ശക്തമായിട്ടുണ്ട്. അടിയന്തര പരിഹാരം വേണമെന്ന് കർഷകർ ആവശ്യപ്പെട്ടു.