എടക്കുളം: ശ്രീ എലമ്പലക്കാട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ജന്മാഷ്ടമി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രദേശത്ത് നിന്ന് അഞ്ച് സെറ്റുകളായി എത്തിയ ടീമുകൾ നെറ്റിയാട് സെന്ററിൽ നിന്ന് വിവിധ വാദ്യഘോഷളോടും കലാപരിപാടികളോടും കൂടി ക്ഷേത്രമുറ്റത്ത് എത്തിച്ചേർന്ന് ശ്രീകൃഷ്ണജന്മദിനം ആഘോഷിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാമചന്ദ്രൻ, സെക്രട്ടറി ജിതേന്ദ്രൻ ഒലുപ്പുക്കടവിൽ എന്നിവർ ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി.