bala

വടക്കാഞ്ചേരി : ബാലഗോകുലം കരുമത്ര, തെക്കുംകര മണ്ഡലങ്ങളുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ശോഭായാത്രകൾ സംഘടിപ്പിച്ചു. കരുമത്ര മണ്ഡലത്തിന്റെ നേതൃത്വത്തിൽ വിരോലിപ്പാടം ധർമ്മ ശാസ്താക്ഷേത്രത്തിൽ നിന്ന് കരുമത്ര, മങ്കര, വിരുപ്പാക്ക, മലാക്ക, മണലിത്ര, വഴാനി, പഴയ്യന്നൂർ പാടം എന്നിവിടങ്ങളിൽ നി നിന്നുള്ള ശോഭായാത്രകൾ സംഗമിച്ച് മണലിത്തറ അയ്യപ്പൻകാവിൽ സമാപിച്ചു. തെക്കുംകര മണ്ഡലത്തിന്റെ നേതൃത്വത്തിൽ കല്ലംപാറ, കാര്യാട്, പനങ്ങാട്ടുകര, തെക്കുംകര, പുന്നംപറമ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിൽ സമാപിച്ചു.