onam-festival

കൊടുങ്ങല്ലൂർ: ലയൺസ് ക്ലബ് കോട്ടപ്പുറം മുസിരിസിന്റെ ഓണാഘോഷം ഡിസ്ട്രിക്ട് ഗവർണർ ടി.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടത്തി. ക്ലബ് പ്രസിഡന്റ് പി.ടി. മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി മുരളീധരൻ, രാധിക ജയകൃഷ്ണൻ,നിർമ്മല മുരളീധരൻ, റീജ്യണൽ ചെയർപേഴ്‌സൺ രാജേഷ് പുറയാറ്റിൽ, സോൺ ചെയർപേഴ്ൺ എം.എൻ. പ്രവീൺ, ബിജു പൊറുത്തൂർ വിൽസൺ ഇലഞ്ഞിക്കൽ, ക്ലബ് സെക്രട്ടറി സാലി ഫ്രാൻസിസ്, ക്ലബ് ട്രഷറർ വി.എം.ആൻസൺ, ബലറാം മോഹൻ, നെഷർബാൻ, രാമൻ കളരിക്കൽ, സാജു സബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. ക്ലബ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.