കയ്പമംഗലം: സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്മ്യൂണിസ്റ്റ് നേതാവും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന പി.കെ.ഗോപാലകൃഷ്ണനെ അനുസ്മരിച്ചു. മതിലകം പി.കെ സ്മാരകത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ യോഗവും ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.പി.രഘുനാഥ് അദ്ധ്യക്ഷനായി. നേതാക്കളായ അഡ്വ. എ.ഡി.സുദർശനൻ, കെ.എസ്.ജയ, വി.എ.കൊച്ചുമൊയ്തീൻ, സാറാബി ഉമ്മർ, പി.കെ.റഫീഖ്, കെ.എ.ഷിഹാബ്, കെ.എ.അഖിലേഷ്, അനോഘ്, വി.എസ്.കൃഷ്ണകുമാർ, സായിദ മുത്തുക്കോയ തങ്ങൾ, സി.എൻ.സതീഷ് കുമാർ, അബ്ദുൾ സമദ്, പി.കെ.ഷാജു, ഷാഹിദ് അബ്ദുള്ള, പി.എ.താജുദ്ധീൻ എന്നിവർ പങ്കെടുത്തു.