kpum

കയ്പമംഗലം: മൂന്നുപീടിക ബീച്ച് കമ്മ്യൂണിറ്റി സെന്റർ ലൈബ്രറി ആൻഡ് റീഡിംഗ് റൂം ഓണാഘോഷവും വയോജന സംഗമവും വായനശാല പ്രസിഡന്റ് സജീവൻ പള്ളായിയുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ സുകന്യ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. അനുബന്ധമായി നടന്ന പതിനഞ്ചാം വാർഡ് തല വയോജന സംഗമവും കയ്പമംഗലം പഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പർവൈസർ വൈദേഹി ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി കെ.വി.വത്സകുമാർ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാകായിക പരിപാടികൾ അരങ്ങേറി.