കല്ലൂർ: 30 വർഷമായി സർവീസ് നടത്തിവരുന്ന സ്വകാര്യ ബസ് ജീവനക്കാർക്ക് നാട്ടുകാരുടെ ആദരം. കല്ലൂരിൽ നിന്നും തൃശൂരിലേക്ക് സർവീസ് നടത്തിവരുന്ന മാതാ ബസിന്റെ കണ്ടക്ടറും ഡ്രൈവറുമായി ജോലി ചെയ്യുന്ന ജോയ്, ഷാജു എന്നിവർ യാത്രക്കാരോടുള്ള മാന്യമായ പെരുമാറ്റവും അമിതവേഗതയില്ലാതെ സുഖമമായ യായ്ര്ക്ക് നേതൃത്വം കൊടുത്തതിന്റെ മികവിലാണ് ആദരം നൽകിയത്. ആലേങ്ങാട് സെന്ററിൽ ഫിലിം ആൻഡ് കൾച്ചറൽ പ്രമോഷൻ സൊസൈറ്റിയുടെ പ്രസിഡന്റ് കബീർ സലാല, സെക്രട്ടറി സുമ അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് അംഗങ്ങളായ സലീഷ് ചെമ്പാറ, സൈമൺ നമ്പാടൻ എന്നിവർ ചേർന്നാണ് ആദരിച്ചത്. സംഘടനാ എക്‌സിക്യൂട്ടിവ് അംഗം പ്രീബനൻ ചുണ്ടേലപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. സൗഹൃദ യുവ സംഗമം രക്ഷാധികാരി സതീശൻ ഊരാളത്ത്, പുനർജീവൻ സോഷ്യൽ സർവീസ് ഡയറക്ടർ മാത്യൂസ് ചുങ്കത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ ജോയ് കാവിൽ, ഷിനിൽകുമാർ, ആന്റോ, തണൽ സംഘടനാ പ്രസിഡന്റ് കെ.പി.ജോസ്, റബ്ബർ സൊസൈറ്റി പ്രസിഡന്റ് ടോമി, ഓട്ടോ തൊഴിലാളി പ്രതിനിധി ജോജു ചാഴൂക്കാരൻ എന്നിവർ സംസാരിച്ചു.