കൊടുങ്ങല്ലൂർ: ചെസ് അന്താരാഷ്ട്ര മാസ്റ്റർ പദവി നേടിയ പുല്ലറ്റ് സ്വദേശി കല്യാണി സിരിൻ നാടിന്റ അഭിമാനമായി മാറി. ഇറ്റലിയിൽ നടന്ന ചെസ് ചാമ്പ്യൻഷിപ്പിലാണ് അന്താരാഷ്ട്ര പദവി കരസ്ഥമാക്കിയത്. പുല്ലൂറ്റ് നായ്ക്കുളം വട്ടപ്പറമ്പിൽ സിരിൻ - ധന്യ ദമ്പതിമാരുടെ മകളാണ് ഈ പതിനഞ്ചാം വയസുകാരി. ഫിഡെ റേറ്റിംഗിൽ 2163 പോയിന്റുള്ള കല്യാണി വുമൺസ് ഫിഡേ മാസ്റ്റർ പട്ടവും നേടിയിട്ടുണ്ട്. 2022ൽ ഒഡിഷയിൽ നടന്ന കെ.ഐ.ഐ.ടി അന്താരാഷ്ട്ര ചെസ് ഫെസ്റ്റ് വലിലെ ബെസ്റ്റ് വുമൺ, ശ്രീലങ്കയിൽ നടന്ന കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ ട്വന്റി ഗേൾസ് സ്റ്റാൻഡേഡ്, ബ്ലിറ്റ്‌സ്, വുമൺസ് റാപ്പിഡ് എന്നിയിനങ്ങളിൽ സ്വർണ ജേതാവാണ് കല്യാണി സിരിൻ.