kplm
എടത്തിരുത്തി സ്റ്റേറ്റ് സീഡ് ഫാമിൽ ആരംഭിച്ച ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ വിപണന കേന്ദ്രം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം: എടത്തിരുത്തി സ്റ്റേറ്റ് സീഡ് ഫാമിൽ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ വിപണന കേന്ദ്രം ആരംഭിച്ചു. ഫാമിൽ ഉത്പാദിപ്പിച്ച തൈകൾ, വിത്തുകൾ, ഇളനീർ, ഫിഷ് അമിനോ ആസിഡ്, ഉമിക്കരി, വഴക്കുല, തെങ്ങിൻതൈകൾ, വാഴക്കന്നുകൾ, ചെണ്ടുമല്ലി തുടങ്ങിയ ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാം ഉദ്യോഗസ്ഥരും തൊഴിലാളികളും ചേർന്ന് വിപണന കേന്ദ്രം ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ ഉദ്ഘാടനം ചെയ്തു. സീനിയർ കൃഷി ഓഫീസർ എസ്.മിനി അദ്ധ്യക്ഷയായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ അനില മാത്യു മുഖ്യാതിഥിയായി. കൃഷി അസിസ്റ്റന്റ് ബി.പ്രദീഷ്, തൊഴിലാളി യൂണിയൻ നേതാവ് ജോസഫ് പെരുമ്പള്ളി, ക്ലർക്ക് നൂർജഹാൻ എന്നിവർ സംസാരിച്ചു.